മാഗി ന്യൂഡില്‍സില്‍ ഈയത്തിന്റെ അളവ് മാരകമായ വിധാത്തില് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ നെസ് ലെ എന്ന അന്താരാഷ്ട്ര കമ്പനി സ്വീറ്റ്സര്ലണ്ടിലാണ് സ്ഥാപിക്കപ്പെടുന്നത്. ഹെന്റി നെസ്ലെ സ്ഥാപിച്ച കമ്പനി എന്ന ലോകത്തെ എല്ലാ പ്രമുഖ രാജ്യങ്ങളിലും വിപണി കണ്ടെത്തിക്കഴിഞ്ഞു. 1866ലാണ് നെസ്ലെയ്ക്കെതിരെ ആദ്യ വിവാദം ഉയരുന്നത്. മുലപ്പാലിന് സമം എന്നവകാശപ്പെട്ട് ഇറക്കിയ പൊടിക്കെതിരയായിരുന്നു ആരോപണം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന പൊടി കുട്ടികളുടെ മരണത്തിന് വരെ ഇടയാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇന്റര്‍ നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ് വര്‍ക്കിന്റെ സേവ് ദി ചില്‍ഡ്രന്‍ ക്യാമ്പയിന്റെ ഭാഗമായി പലയിടത്തും ഉത്പന്നം നിരോധിക്കപ്പെട്ടു. പ്രക്ഷോഭം 1980 കളോടെ യൂറോപ്പിലേക്ക് വ്യാപിച്ചു. വിപണനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനകള്‍ വരെ നെസ്ലെയ്ക്ക് എതിരെ രംഗത്തെത്തി.
രണ്ടായിരത്തില്‍ വേള്‍ഡ് വാട്ടര്‍ ഫോറവുമായി ബന്ധപ്പെട്ടും നെസ്ലെക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. വെള്ളം അവകാശമാണെന്നുള്ളത് മാറ്റി വെള്ളം ആവശ്യമാണെന്നാക്കാന് നെസ്ലെയും മറ്റു ചില കമ്പനികളും വേള്‍ഡ് വാട്ടര്‍ ഫോറത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവം ഏറെ വിവാദമായി. കുപ്പിവെള്ളത്തിന്റെ വിതരണാവകാശം നേടാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കമെന്നായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ച പ്രധാന ആരോപണം.
2005ല്‍ കമ്പനി ബാലവേലയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചയായി. ഇതിനെ തുടര്‍ന്ന് നിയമനടപടികളും നെസ്ലെക്ക് നേരിടേണ്ടി വന്നു. ചോക്കലേറ്റുകളുടെ വില ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നെസ്ലെയുടെ കാനഡ ഓഫീസിനെതിരെ 2007 പരാതി ഉയര്‍ന്നിരുന്നു. കിറ്റ്കാറ്റ്, മഞ്ച്, കോഫി ക്രിസ്പ്, ബിഗ് ടര്‍ക് തുടങ്ങിയ ചോക്കലേറ്റുകളുടെ ഉത്പാദകരാണ് നെസ്ലെ.
1866ല്‍ സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായി ഹെന്റി നെസ്ലെ, ചാര്‍ലിസ് പേജ്, ജോര്‍ജ്ജ് പേജ് എന്നിവര്‍ ചേര്‍ാണ് നെസ്ലെ കമ്പനി ആരംഭിച്ചത്. ബേബി ഫുഡ്, കോഫി, പാല്‍പ്പൊടി, ബോട്ടില്‍ഡ് വാട്ടര്‍, ഐസ് ക്രീം, ചോക്കലേറ്റ്, മാഗി തുടങ്ങിയവ നെസ്ലെയുടെ ഉത്പങ്ങളാണ്.
പലസ്തീനികളെ ഒഴിവാക്കി ഇസ്രായേല്‍ പിടിച്ചെടുത്ത പെറ്റാ തിക്വയിലാണ് നെസ്ലെക്കു വേണ്ടിയുള്ള ഗവേഷണങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങള്‍ നിലകൊള്ളുന്നതെന്നാണ് മറ്റൊരു വിമര്‍ശനം. ഇസ്രായോലിന്റെ ഭക്ഷ്യനിര്മ്മാതാക്കളായ ഓസം ഇന്‍വെസ്റ്റ്മെന്റില്‍ നെസ്ലെക്ക് നിക്ഷേപമുണ്ട്. 1995ല്‍ 10ശതമാനം ഓഹരികളില്‍ നെസ്ലെ പണം നിക്ഷേപിച്ചെങ്കില്‍ ഇന്ന് 53.8 ശതമാനമാണ്. ഇസ്രാഈലില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഓസമിനെ ലോകനിലവാരത്തിലേക്കുയര്ത്തിയതിലും നെസ്ലെ കമ്പനിയ്ക്ക് വലിയ പങ്കുണ്ട്. നെസ്ലെയുടെ 11 പ്ലാന്റുകളിലായി 4000ത്തോളം ഇസ്രായേലി തൊഴിലാളികളുണ്ട്.
അപകടകരമായ അളവില്‍ ലെഡും മോണോ സോഡിയം ഗ്ലൂട്ടാമേറ്റും കലര്‍ന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നെസ്ലെയുടെ ഉത്പന്നമായ മാഗ്ഗിക്കെതിരെ അടുത്തിടെ വിവാദങ്ങള്‍ ഉയര്‍ന്നത്. മധ്യപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം മാഗ്ഗിക്ക് നിരോധനം ഏര്‍പ്പെടുത്തി. അതേസമയം കേരളം മാഗ്ഗിയുടെ വില്പന ഇതുവരെ നിരോധിച്ചിട്ടില്ല.
മാഗ്ഗി ന്യൂഡില്‍സിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ശരിയാണെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.
Discussion about this post