മഞ്ചേശ്വരത്ത് പി.ബി.അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുരേന്ദ്രനോട് കേസ് തുടരാന്‍ താല്പര്യം ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. പി.ബി.അബ്ദുള്‍ റസാഖ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഈ ചോദ്യം ചോദിച്ചത്.
തന്റെ തീരുമാനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്ന് സുരേന്ദ്രന് കോടതിയോട് പറഞ്ഞു. അതേസമയം അബ്ദുള്‍ റസാഖ് മരിച്ചത് സംബന്ധിച്ച മെമ്മോ ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി റസാഖിന്റെ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് അടുത്ത് ബുധനാഴ്ചയാണ് ഇനി പരിഗണിക്കുക.
89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്. ഇതില്‍ 16 പേര് വിദേശത്താണ്.
വോട്ട് ചെയ്തു എന്ന് രേഖകളില്‍ കാണിക്കപ്പെടുന്ന 52 പേരുടെ ഒപ്പുകളില്‍ വ്യത്യാസമുണ്ടെന്ന് തെളിവുകള്‍ സുരേന്ദ്രന് കോടതിക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. അതേസമയം ഏഴ് പേര് നേരിട്ട് കോടതിയില്‍ ഹാജരായി തങ്ങള്‍ വോട്ട് ചെയ്തില്ലായെന്ന് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് അനുകൂലമായിട്ടാണ് കേസ് പോകുന്നതെന്ന് വേണം അനുമാനിക്കാന്‍.
Discussion about this post