ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് നിന്നും അറസ്റ്റിലായവരുടെ എണ്ണം 3,345 ആയി. 517 കേസുകളാണ് ഇതുവരെ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 122 പേര് റിമാന്‍ഡിലുമാണ്.
കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം കഴിഞ്ഞ ദിവസം പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി താക്കീത് നല്‍കിയിരുന്നു. ഇതിന് പുറമെ പ്രാര്‍ത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടി വേണ്ടെന്ന് ഇന്നലെ ഡി.ജി.പി നിര്‍ദ്ദേശിച്ചിരുന്നു.
Discussion about this post