പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിനി നല്കി എന്ന പരാതിയാണ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ളത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
രമേശ് ചെന്നിത്തല യു.ഡി.എഫ് ഭരണ കാലത്ത് ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഭൂമി ട്രസ്റ്റിന് നല്‍കിയതെന്നാണ് പരാതി. തിരുവനന്തപുരത്തെ പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതലയുള്ളത്.
Discussion about this post