റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണ്ണം നല്കി ആന്‍സി സോജന്. ലോങ് ജംപിലാണ് ആന്‍സി സ്വര്‍ണ്ണം നേടിയത്. 5.97 മീറ്ററാണ് ആന്‍സി ചാടിയത്.
നാട്ടിക ഗവണ്മെന്റ് ഫിഷറീസ് എച്ച്.എസ്സിലെ വിദ്യാര്‍ത്ഥിനിയാണ് ആന്‍സി സോജന്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമാപിച്ച കേരളാ സ്കൂള്‍ കായികമേളയിലും ആന്‍സി സോജന് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനമായ ഇന്ന് ഇരുപത് ഫൈനലുകളാണ് നടക്കുന്നത്. മിക്ക ഇനങ്ങളിലും കേരളം മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post