ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹമുള്ള എല്ലാ സ്ത്രീകളും അങ്ങോട്ടേക്ക് പോകണമെന്ന് നടി പാര്‍വ്വതി. താന്‍ സുപ്രീം കോടതി വിധിയുടെ കൂടെയാണെന്നും പാര്‍വ്വതി വ്യക്തമാക്കി.
തനിക്ക് ഒരു അമ്പലത്തില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്നും ആ വേളയില്‍ താന്‍ ആര്‍ത്തവാവസ്ഥയിലാണെങ്കില്‍ അത് മറ്റുള്ളവരോട് പറയാനാഗ്രഹിക്കുന്നിലെന്നും പാര്‍വ്വതി പറഞ്ഞു. ഈ വിഷയത്തില്‍ ആരോടും വിശദീകരണം തേടേണ്ട കാര്യമില്ലെന്നും പാര്‍വ്വതി പറഞ്ഞു.
തന്റെ നിലപാടിനെതിരെ വിമര്‍ശനങ്ങളുയരാമെന്നും പുരുഷകേന്ദ്രീകൃതമായ മത വിശ്വാസങ്ങളില്‍ മാറ്റം കൊണ്ടു വരണമെങ്കില്‍ അതിന് പല ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നും പാര്‍വ്വതി പറഞ്ഞു.
സിനിമാ മേഖലയില്‍ സത്രീകളോട് തര്‍ക്കിക്കുന്നതിനേക്കാള്‍ എളുപ്പമാണ് പുരുഷന്മാരെ പറഞ്ഞ് മനസ്സിലാക്കാനെന്ന് പാര്‍വ്വതി അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി അസമത്വങ്ങള്‍ നേരിടുന്ന, അപമാനിക്കപ്പെട്ട അനുഭവങ്ങള്‍ തുറന്നു സമ്മതിച്ചിട്ടുള്ള പല സ്ത്രീകളും തന്നോട് എന്തിനാണ് വെറുതേ പ്രശ്നമുണ്ടാക്കുന്നത് എന്ന് ചോദിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ടെന്നും പാര്‍വ്വതി പറഞ്ഞു.
Discussion about this post