അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ എകെ ആന്റണി ഉദ്ഘാടനം ചെയ്തു. വികസന കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്ന് ആന്റണി പറഞ്ഞു.മനുഷ്യമുഖമുള്ള വികസനമാണ് കേരളത്തിലേത് എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഈ കാലഘട്ടത്തില്‍ നിലനിര്‍ക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല. വികസന വിരോധികളായ മാര്‍ക്‌സിസ്റ്റുകാര്‍ 25 വര്‍ഷം പിന്നിലാണെന്നും ആന്റണി പറഞ്ഞു. വിലക്കയറ്റത്തിന് സമാധാനം പറയേണ്ടത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യുഡിഎന്റെ അരുവിക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ശബരിനാഥ്, അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, വി.എസ്. ശിവകുമാര്‍, ഷിബു ബേബി ജോണ്‍, കെ.പി. മോഹനന്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ തുടങ്ങിയവരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു
Discussion about this post