മലയാളം സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന നടത്തുന്ന താരനിശയിലേക്ക് താരങ്ങളെ അയക്കാനാവില്ലെന്ന് താരസംഘടനയായ ‘അമ്മ’ വ്യക്തമാക്കി. ‘അമ്മ’ നടത്തുന്നത താരനിശയ്ക്ക് ശേഷം മാത്രം താരങ്ങളെ വിട്ടു നല്‍കാമെന്നും ‘അമ്മ’ വ്യക്തമാക്കി. വിഷയത്തെപ്പറ്റി ഇരു കൂട്ടരും നവംബര്‍ 11ന് ചര്‍ച്ച നടത്തും.
‘അമ്മ’ നടത്തുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടി ചിത്രങ്ങളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ കൊടുക്കാനാവില്ലെന്ന് മുമ്പ് നിര്‍മ്മാതാക്കളുടെ സംഘടന കത്തിലൂടെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കാന്‍ വേണ്ടി ഡിസംബര്‍ ഏഴിനാണ് ‘അമ്മ’ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിന് വേണ്ടി താരങ്ങളെ വിട്ട് നല്‍കണമെന്ന് ‘അമ്മ’ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് വാട്സ് ആപ്പ് സന്ദേശമയച്ചിരുന്നു.
എന്നാല്‍ താരങ്ങളെ നല്‍കാനാകില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയത്.
Discussion about this post