ക്രിക്കറ്റ് മൈതാനത്ത് വീണ്ടും അപകടം . ന്യൂസിലാണ്ട് – പാകിസ്താന് തമ്മിലുള്ള മത്സരത്തിനു ഇടയിലാണ് സംഭവം
പാകിസ്താന് ഓപ്പണറായ ഇമാം ഉള്ഹക്കിനാണ് ബാറ്റ് ചെയ്യുന്നതിനിടയില്‍ ന്യൂസിലാന്‍ഡ് പേസ് ബോളറായ ലോക്കി ഫെര്‍ഗൂസിന്റെ പന്ത് കൊണ്ട് ഗുരുതരമായി പരുക്കേറ്റത് .
ലോക്കി ഫെര്‍ഗൂസ് എറിഞ്ഞ ബൌണ്സര് ഇമാം ഇമാം ഉള്‍ഹക്കിന്റെ മുഖത്തിനു നേരെയാണ് വന്നത് . പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ പന്ത് ധരിച്ചിരിക്കുന്ന ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചെങ്കിലും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ട് .
ഇമാം ഉള്‍ഹക്കിനെ സ്കാനിംഗ്നു വിധേയമാക്കി . അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഇമാം നിരീക്ഷണത്തിലായിരിക്കുമെന്നു പാകിസ്താന് ക്രിക്കറ്റ് ടീം മാനേജ്മെന്റ് അറിയിച്ചു .
പന്ത്കൊണ്ടയുടന് ഗ്രൌണ്ടില് വീഴുകയായിരുന്നു . കുറച്ചു സമയത്തേക്ക് ബോധം നഷ്ടമായി . തുടര്‍ന്ന് നടക്കാന്‍ ശ്രമിക്കുന്നതിടയില്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുകയായിരുന്നു . ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ എത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു .
Get well soon #ImamUlHaq pic.twitter.com/MaR0MZPIaM
— Ramiz Ahmed Patel (@ramizrap1) November 9, 2018
Discussion about this post