നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തിലുള്ള വീട്ടിലെ ചായ്പ്പില് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് ആറ്റിങ്ങല്‍ പോലീസിന് സംശയമുണ്ട്.
ഇന്നലെ വൈകീട്ട് നാല് മണിയോടെ ഹരികുമാര്‍ കല്ലമ്പലത്തെത്തിയിരുന്നുവെന്ന് സൂചനകളുണ്ട്. ഇന്നലെ ഹരികുമാര്‍ പോലീസിന് മുന്നില്‍ കീഴടങ്ങാനുള്ള സാധ്യതകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകയുടെ വനാതിര്‍ത്തിയിലായിരുന്നു ഹരികുമാര്‍ ഇത്രയും നാളുണ്ടായിരുന്നതെന്നും സൂചനയുണ്ട്.
ദൈവം ദൈവത്തിന്റെ വിധി നടപ്പിലാക്കി എന്നാണ് സംഭവത്തെപ്പറ്റി മരിച്ച സനലിന്റെ ഭാര്യ പ്രതികരിച്ചത്.
Discussion about this post