ബി.ജെ.പിക്കെതിരെ പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ നീങ്ങുകയാണെങ്കില്‍ ആ സഖ്യത്തിനെതിരെ നില്ക്കുന്നയാള് ശക്തനായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ‘ആരാണ് ശക്തന്? പത്ത് പേര് ഒരാളെ നേരിടാന്‍ വേണ്ടി ഒത്തുചേരുകയാണെങ്കില്‍ ആരാണ് ശക്തനെന്ന് ചിന്തിച്ച് നോക്കൂ,’ രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബി.ജെ.പി അപകടകാരിയാണെന്ന് തോന്നുകയാണെങ്കില്‍ അവര്‍ക്ക് ബി.ജെ.പി അപകടകാരി തന്നെയായിരിക്കണമെന്ന് രജനീകാന്ത് തിങ്കളാഴ്ച പറഞ്ഞിരുന്നു. ബി.ജെ.പി യഥാര്‍ത്ഥത്തില്‍ അപകടകാരിയാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതന്നും അദ്ദേഹം പറഞ്ഞു. വിഷയം നിലവില്‍ ഗവര്‍ണറുടെ പക്കലാണെന്നും 27 കൊല്ലമായി അവര്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ‘സര്‍ക്കാര്‍’ സിനിമയെപ്പറ്റിയുള്ള വിവാദങ്ങളില്‍ തീയ്യേറ്ററുകള്‍ ആക്രമിക്കുന്നതും ബാനറുകള്‍ വലിച്ച് കീറുന്നതും ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതും തെറ്റാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.
Discussion about this post