300 കോടി രൂപ ബജറ്റില്‍ സംവിധായകന് ആര്.എസ്.വിമല്‍ ‘മഹാവീര്‍ കര്‍ണ്ണ’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തില്‍ കര്‍ണ്ണന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി ബാലതാരങ്ങളെ അണിയറ പ്രവര്‍ത്തകര്‍ തിരയുന്നുണ്ട്. എട്ട് വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ തേടിയാണ് കാസ്റ്റിംഗ് കോള്‍. ആയോധന കലയില്‍ പ്രാവണ്യമുള്ളവരെയാണ് തിരയുന്നത്.
മുമ്പ് പൃഥ്വിരാജിനെ നായകനാക്കി തയ്യാറാക്കാനുദ്ദേശിച്ച ചിത്രമായിരുന്നു ‘മഹാവീര്‍ കര്‍ണ്ണ’. എന്നാല്‍ ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവും നായകനും പിന്മാറുകയായിരുന്നു. നിലവില്‍ വിക്രമിനെ നായകനാക്കി ചിത്രം മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒരുക്കാനാണ് പദ്ധതി. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് ഇറക്കുകയും ചെയ്യും.
ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുള്ള താരങ്ങളുമുണ്ടാകും. കൂടാതെ ഹോളിവുഡില്‍ നിന്നുള്ള ടെക്നീഷ്യന്‍സും സിനിമയുടെ ഭാഗമാകുന്നതായിരിക്കും. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.
Discussion about this post