എ.ടി.പി ഫൈനല്‍ ലക്ഷ്യമിട്ടുകൊണ്ട് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഡോമിനിക് തീമിനെ പരാജയപ്പെടുത്തി. ഓസ്ട്രിയന്‍ താരമായ ഡോമിനിക് തീമിനെ 6-2, 6-3 എന്ന സ്കോറിലാണ് പരാജയപ്പെടുത്തിയത്.
ഇതിന് മുമ്പ് ഞായറാഴ്ച റോജര്‍ ഫെഡറര്‍ ജപ്പാന്റെ കെയ് നിഷിക്കോരിയുമായി പരാജയപ്പെടുകയായിരുന്നു. ഇനി വ്യാഴാഴ്ച കെവിന് ആന്ഡഴ്സണെയാണ് റോജര്‍ ഫെഡറര്‍ നേരിടുക.
ഡോമിനിക് തീമുമായുള്ള മത്സരത്തില്‍ താനൊരു പോസീറ്റീവ് രീതിയിലാണ് കളിച്ചതെന്ന് റോജര്‍ ഫെഡറര്‍ മത്സരത്തിന് ശേഷം പ്രതികരിച്ചു.
Discussion about this post