മലയാളം താരസംഘടനയായ ‘അമ്മ’യുടെ അക്ഷരവീട് പദ്ധതിയുടെ തീം സോംഗിന്റെ വീഡിയോയ്ക്ക് വേണ്ടി കൈകോര്‍ത്ത് മഞ്ജു വാര്യരും പൃഥ്വിരാജും. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 51 വീടുകള്‍ നിര്‍മ്മിക്കാനാണ് ഈ പദ്ധതിയിലൂടെ തീരുമാനിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരും ജീവിതത്തില്‍ അപ്രതീക്ഷിതമായ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുമാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
പാട്ടിന്റെ വീഡിയോയില്‍ യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസില്‍, പാര്‍വതി, ജയസൂര്യ, ടൊവിനോ തോമസ്, ബിജു മേനോന്‍, മിയ, മംമ്ത മോഹന്‍ദാസ്, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഗാനത്തിലുണ്ട്. ആഷിഖ് അബുവാണ് വീഡിയോ സംവിധാനം ചെയ്തത്. ബിജിപാലാണ് സംഗീതം നല്‍കിയത്.
അമ്മയ്ക്ക് പുറമെ മാധ്യമം ദിനപത്രം, എന്‍.എം.സി ഗ്രൂപ്പ്, യൂണിമണി തുടങ്ങിയവരും അക്ഷരവീട് പദ്ധതിയുടെ ഭാഗമാണ്.
https://www.facebook.com/AssociationofMalayalamMovieArtistsOfficial/videos/2108402742569824/
Discussion about this post