രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘2.0’ കേരളത്തില്‍ നാനൂറിലധികം തീയ്യറ്ററുകളില്‍ നാളെയിറങ്ങുന്നതായിരിക്കും. കേരളത്തില്‍ ചിത്രത്തിന്റെ ഷോകള്‍ വെളുപ്പിന് നാല് മണി മുതല്‍ തുടങ്ങുന്നതായിരിക്കും. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് മുളകുപാടം ഫിലിംസാണ്. രജനി ഫാന്‍സ് ആവേശത്തോടെയാണ് ചിത്രത്തെ ഉറ്റുനോക്കുന്നത്.
അതേസമയം അഗോള തലത്തില്‍ 10,500ലധികം സ്ക്രീനുകളിലാണ് ‘2.0’ പ്രദര്‍ശനത്തിനെത്തുന്നത്. ഇതൊരു പുതിയ റെക്കോഡാണ്. ഇതിന് മുന്‍പ് ഈ റെക്കോഡ് സ്വന്തമാക്കിയത് ‘ബാഹുബലി 2’ ആയിരുന്നു. 9,000ലധികം സ്ക്രീനുകളിലായിരുന്നു ‘ബാഹുബലി 2’ പ്രദര്‍ശനത്തിനെത്തിയത്.
ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. നായികയായെത്തുന്നത് അമി ജാക്സണും. ഏകദേശം 543 കോടി രൂപയുടെ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post