തന്നെ കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കെ.സുരേന്ദ്രന്. ജയിലില്‍ നിന്നും സുരേന്ദ്രന് പ്രവര്‍ത്തകര്‍ക്ക് നല്കി എന്ന് സോഷ്യല്‍ മീഡിയയില്‍ പറയപ്പെടുന്ന കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
നവംബര്‍ 25ന് തന്നെ കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. പിണറായി വിജയന്റെ വലം കൈയ്യായ കൊല്ലം റൂറല്‍ എസ്.പിയും പോലീസ് ആസ്ഥാനത്ത് നിന്നുള്ള മറ്റൊരു ഉന്നത് പോലീസുദ്യോഗസ്ഥനും ഇടയ്ക്കിടെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് സുരേന്ദ്രന് വ്യക്തമാക്കി. താന്‍ ശക്തമായി ചെറുത്ത് നിന്നത് കൊണ്ട് മാത്രമാണ് കോഴിക്കോട് ഇറക്കിയതെന്നും സുരേന്ദ്രന് പറഞ്ഞു. മാഹിപ്പാലം മുതല്‍ കണ്ണൂര്‍ ടൗണ്‍ വരെ ലോക്കല്‍ എസ്ക്കോര്‍ട്ട് പിന്‍വലിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
ഇതിന് ശേഷം കൊട്ടാരക്കരയിറക്കാതെ നേരെ തിരുവനന്തപുരത്തെത്തിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും സുരേന്ദ്രന് വ്യക്തമാക്കി. ഇരുമുടിക്കെട്ടും മറ്റ് സാധനങ്ങളും എടുത്തേ പോരൂ എന്ന വാശിപിട്ടച്ചത് കാരണമാണ് പോലീസ് വഴങ്ങിയതെന്നും സുരേന്ദ്രന് പറഞ്ഞു. എസ്കോര്‍ട്ട് പോയ കൊല്ലം എസ്.ഐ ദീപുവാണ് വണ്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയതെന്നും കുറിപ്പിലുണ്ട്. ദീപു സി.പി.എം പ്രവര്‍ത്തകനാണെന്നും അടുത്ത വാറന്റുകള്‍ക്ക് കടുത്ത് സി.പി.എം ഉദ്യോഗസ്ഥരെ എത്തിക്കാനാണ് നീക്കമെന്നും സുരേന്ദ്രന് ആരോപിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
‘നവംബര്‍ 25 ന് കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നു. കൊല്ലം റൂറല്‍ എസ്പി (പിണറായിയുടെ വലംകൈ)യും പൊലീസ് ആസ്ഥാനത്ത് നിന്ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും ഇടയ്ക്കിടെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ശക്തമായി ചെറുത്തു നിന്നതുകൊണ്ടു മാത്രമാണ് കോഴിക്കോട് ഇറക്കിയത്. മാഹിപ്പാലം മുതല്‍ കണ്ണൂര്‍ ടൗണ്‍ വരെ ലോക്കല്‍ എസ്കോര്‍ട്ട് പിന്‍വലിച്ചു.
26 ന് രാത്രി എത്ര വൈകിയാലും കൊട്ടാരക്കര എത്തിക്കണമെന്ന് വാശി പിടിച്ചു. പറ്റില്ലെന്ന് പറഞ്ഞതു കൊണ്ടാണ് തൃശൂരില്‍ ഇറക്കിയത്. ഇന്ന് തിരിച്ചു വരും വഴി കൊട്ടാരക്കര ഇറക്കാതെ നേരെ തിരുവനന്തപുരത്ത് എത്തിക്കാന്‍ നിര്‍ബന്ധിച്ചു. ജയില്‍ ചട്ടം അനുസരിച്ച് ഇവിടെ ഇറക്കണം. ഇരുമുടിക്കെട്ടും മറ്റ് ്സാധനങ്ങളും എടുത്തേ പോരൂ എന്ന് വാശിപിടിച്ചത് കാരണമാണ് പൊലീസ് വഴങ്ങിയത്. എസ്കോര്‍ട്ട് പോയ കൊല്ലം എസ്ഐ ദീപു ആണ് വണ്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കിയത്.
ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്. അടുത്ത വാറണ്ടുകള്‍ക്ക് കടുത്ത സിപിഎം ഉദ്യോഗസ്ഥരെ എത്തിക്കാനാണ് നീക്കം.
Discussion about this post