ഒരാഴ്ചമുന്പ് പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു . ഇത്തരമൊരു വിഷയം ബാധിക്കപ്പെട്ടവരെ ആമസോണ്‍ ഇമെയില്‍ സന്ദേശം വഴി അറിയിക്കുകയും ചെയ്തു . ഉപയോക്താക്കളുടെ പേര് , ഇമെയില്‍ വിലാസം , വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പരസ്യമായത് .
ഇതിനെക്കുറിച്ച് കൂടുതല്‍ ഒന്നും തന്നെ പറയാന്‍ ആമസോണ്‍ തയ്യാറായിരുന്നില്ല . ഇതിനെതിരെ പരാതിയുമായി ചെന്നവര്‍ക്ക് കമ്പനി ആവശ്യമായ വിവരങ്ങള്‍ ഒന്നും തന്നെ നല്കിയില്ലെങ്കിലും ഇന്നവര്‍ക്ക് ലഭിച്ചിരിക്കുന്നത് അപ്രതീക്ഷിത സമ്മാനങ്ങളാണ്
ആമസോണില്‍ വിളിച്ചു പരാതി പറഞ്ഞ ഉപയോക്താവിന് ക്ഷമാപണം എന്ന നിലയില്‍ ലഭിച്ചത് 100 ഡോളറായിരുന്നു . ഇങ്ങനെ പരാതിയുമായി എത്തിയ മറ്റു പലര്‍ക്കും പണം അല്ലെങ്കില്‍ ഗിഫ്റ്റ് കാര്‍ഡ് ലഭിച്ചതായിട്ടാണ് പുറത്ത് വരുന്ന വിവരം .
നിരവധിപേര്‍ തങ്ങളുടെ പരാതിക്ക് മേല്‍ ആമസോണ്‍ പാരിതോഷികം നല്‍കിയതായിട്ടുള്ള വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെചിട്ടുണ്ട് .
Discussion about this post