നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ആവശ്യവുമായി പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ പതിനൊന്നിലേക്ക് മാറ്റി. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിച്ചാല്‍ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന് മുകുള്‍ റോത്തകി വാദിച്ചു.
അതേസമയം പ്രത്യേക കാരണങ്ങളാലാണ് മെമ്മറി കാര്‍ഡ് നല്‍കാത്തതെന്ന് കോടതി പറഞ്ഞു. മെമ്മറി കാര്‍ഡ് കേസിലെ രേഖയാണെങ്കില്‍ അത് കിട്ടാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിക്കുന്നു. എന്നാല്‍ മെമ്മറി കാര്‍ഡൊരു രേഖയായി എങ്ങനെ പരിഗണിക്കാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു. പോലീസ് റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡ് മെറ്റീരിയല്‍ ഒബ്ജക്റ്റായാണ് ഉള്പ്പെടിത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. മെമ്മറി കാര്‍ഡിനെ രേഖയായി പരിഗണിക്കാമോയെന്ന് ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
ഇത് കൂടാതെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്നും കോടതി ചോദിച്ചു. മെമ്മറി കാര്‍ഡിലെ വീഡിയോ ദൃശ്യങ്ങള്‍ക്കിടെ ചില സംഭാഷണങ്ങളുണ്ടെന്നും അത് കേസിലെ മൊഴികളല്ലെന്നും ദിലീപിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
Discussion about this post