രാജ്യത്തെ ആരോഗ്യസുരക്ഷാ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി.കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് പദ്ധതി ആരോഗ്യ രംഗത്തിന് എത്രത്തോളം പ്രയോജനകരമായി എന്നതിനെക്കുറിച്ച് ഒരു വിലയിരുത്തല്‍ നടത്താന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ആരോഗ്യ മേഖലയിലെ നിലവിലുള്ള ഉപയോഗപ്രദമായ രീതികള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കാനും അതുവഴി ആരോഗ്യ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനുമുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്.
മാനുഷിക വികസന സൂചികയിലും സാമൂഹിക വളര്‍ച്ചയിലും വന്‍ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ടോട്ടല്‍ ഫെര്ട്ടിലിറഅറി റേറ്റില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ ഗുണഫലങ്ങള്‍ രാജ്യത്താകമാനമുള്ള ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കും.
കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും പടരുന്ന ജാപ്പനീസ് എന്‍സിഫാലിറ്റിസ് പോലെ രാജ്യത്തിന്റെ പ്രത്യേക മേഖലകളിലുള്ള ഗുരുതര രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും വേണ്ട പ്രതിവിധികള്‍ അടിയന്തിരമായി സ്വീകരിക്കാനും ആരോഗ്യമന്ത്രാലയത്തിനു നിര്‍ദ്ദേശം നല്കി. നഗരങ്ങളില്‍ താമസിക്കുന്ന താഴേയ്ക്കിടയിലുള്ളവരുടെ ആരോഗ്യ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
Discussion about this post