ചൈനയില്‍ വെച്ച് നടന്ന ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ബാഡ്മിന്റണില്‍ വനിതകളുടെ സിംഗിള്‍സില്‍ പി.വി.സിന്ധുവിന് കിരീടം. ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. 21-19-21-17 എന്നായിരുന്നു സ്കോര്‍ നില.
തുടര്‍ച്ചയായി രണ്ടാം തവണയായിരുന്നു സിന്ധു വേള്‍ഡ് ടൂറിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ലോക ആറാം റാങ്കുകാരിയായ സിന്ധു ലോക അഞ്ചാം റാങ്കുകാരിയായ നാസോമി ഒകുഹാരയെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സിന്ധു മത്സരങ്ങളില്‍ വെള്ളിയായിരുന്നു നേടിയിരുന്നത്.
Discussion about this post