ഒരു വര്‍ഷം സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ ജീവിച്ചു കാണിക്കാമെങ്കില്‍ ഒരു ലക്ഷം ഡോളര്‍ ( ഏകദേശം 72 ലക്ഷം രൂപ ) സമ്മാനമായി നല്‍കാമെന്ന വാഗ്ദാനവുമായി അമേരിക്കയിലെ കൊക്കകോള കമ്പനികളിലൊന്നായ വിറ്റാമിന്‍ വാട്ടര്‍ .
2019 ജനുവരി എട്ടുവരെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും . ഇതിനായി ആകര്‍ഷകവും ക്രിയാത്മകവുമായ ഇന്‍സ്റ്റഗ്രാം , ട്വിറ്റെര്‍ പോസ്റ്റുകള്‍ വഴി സന്നദ്ധത അറിയിക്കണം . ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമേ മത്സരത്തിന്റെ ഭാഗമാകാന്‍ സാധിക്കൂ ..
സ്വന്തമായതോ മറ്റുള്ളവരുടെതോയായ സ്മാര്‍ട്ട്ഫോണുകള്‍ , ടാബ്ലെറ്റ് എന്നിവ ഒഴിവാക്കണം ഇതാണ് പ്രധാന നിബന്ധന . മത്സരാര്‍ഥികള്‍ക്ക് പകരം ഉപയോഗിക്കുന്നതിനായി ഇന്റര്‍നെറ്റ് ഇല്ലാത്ത സാധാരണ ഒരു ഫീച്ചര്‍ ഫോണ്‍ നല്‍കും . ഫോണ്‍ വിളിക്കുന്നതിനു മാത്രമായി ഇത് ഉപയോഗിക്കാം . പിന്നെ ഡസ്ക്ടോപ് കമ്പ്യൂട്ടര്‍ , ലാപ്ടോപ് എന്നിവ ഉപയോഗിക്കാനുള്ള അനുമതിയുണ്ട് .
ഇതിനായി നിങ്ങള്‍ ട്വിറ്റെര്‍ , ഇന്‍സ്റ്റഗ്രാം വഴി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ ഒരുവര്‍ഷക്കാലം നിങ്ങള്‍ എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച് ക്രിയാത്മകമായും ആകര്‍ഷകമായും പോസ്റ്റ് ചെയ്യേണ്ടതാണ് . അതിനായി #NoPhoneforaYear #Contest ഈ ഹാഷ്ടാഗുകള്‍ ഉപയോഗിക്കേണ്ടതാണ് . ക്രിയാത്മകത , മൗലികത , തമാശ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് ഇത്തരം പോസ്റ്റുകളില്‍ ഉണ്ടായിരിക്കേണ്ടത് . ഇത് പരിഗണിച്ചാണ് മത്സരാര്‍ത്ഥികളെ കണ്ടെത്തുക .
ഒരു വര്ഷക്കാലത്തിനു ശേഷം നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിട്ടില്ല എന്ന് തീര്‍ച്ചയാക്കുവാന്‍ മത്സരകാലയളവിന് ശേഷം നുണ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും .
Discussion about this post