പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഇതോടെ 146 റണ്‍സ് വിജയവുമായി ഓസീസ് നാലു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയ്ക്കൊപ്പമെത്തി. 287 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, അഞ്ചാം ദിനം ആദ്യ സെഷനില്‍ത്തന്നെ കീഴടങ്ങി. 140 റണ്‍സിനാണ് ഇന്ത്യന്‍ തോല്‍വി.
ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 11 ന് സമനിലയായി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു.
ഇന്ത്യ സ്പിന്നര്‍മാരെ കരയ്ക്കിരുത്തി കളത്തിലിറങ്ങിയ മല്‍സരത്തില്‍ ഓസീസ് സ്പിന്നര്‍ നേഥന്‍ ലയോണ്‍ കളിയിലെ കേമനായത് ഇന്ത്യയുടെ പാളിയ തന്ത്രങ്ങളുടെ തെളിവുമായി.പരമ്പരയിലെ മൂന്നാം ടെസ്റ്റ് ക്രിസ്മസ് പിറ്റേന്നു മുതല്‍ മെല്‍ബണില്‍ ആരംഭിക്കും.
സ്കോര്‍: ഓസ്ട്രേലിയ – 326 & 243. ഇന്ത്യ – 283 & 140
Discussion about this post