രാജ്യത്തെ ജനാധിപത്യത്തിന് അനിവാര്യമായ എല്ലാ സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ മാത്രമല്ല മറിച്ച് കരസേനയെയും സി.എ.ജിയെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തിരാവസ്ഥ കാലത്തെ തന്മാത്രയാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ പക്കലുള്ളതെന്നും അവര്‍ അവരുടെ പ്രവൃത്തികളില്‍ കപടബുദ്ധിയാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു. തമിഴ്നാടിലെയും പുതുച്ചേരിയിലെയും ബി.ജെ.പി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ച് കാലം മുന്‍പ് സുപ്രീം കോടതിയുടെ വിധി കോണ്‍ഗ്രസിന് ഇഷ്ടപ്പെടാത്തത് മൂലം അവര്‍ വിധിയെ ചോദ്യം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ കോണ്‍ഗ്രസിന്റെ താല്പര്യ പ്രകാരം കോടതി പ്രവര്ത്തിക്കാത്തില് അവര്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനും ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് മുന്നില്‍ വസ്തുതകള്‍ നിരത്തുകയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്ന് മോദി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ നുണകള്‍ പ്രചരിപ്പിക്കാറുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമായി വന്നാല്‍ അവര്‍ നുണ പ്രചരണം നിര്‍ത്തുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ വളച്ചൊടുക്കുന്നതില് ജനങ്ങള്‍ കോണ്‍ഗ്രസിന് മാപ്പ് നല്‍കില്ലെന്നും മോദി പറഞ്ഞു.
Discussion about this post