മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കപ്പിലില്‍ ദൂരദര്‍ശിനിയിലൂടെ നോക്കുന്ന മരക്കാറുടെ ചിത്രമാണ് മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരഗമിക്കുകയാണ്. 100 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഡോ.റോയ് സി.ജെയും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും, മൂണ്‍ഷോട്ട് എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ സന്തോഷ്.ടി.കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി വലിയ കപ്പലുകളും പീരങ്കികളും മറ്റുമാണ് അണിയറയില്‍ ഒരുക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ ഇവര്‍ക്ക് പുറമെ കീര്‍ത്തി സുരേഷ്, സിദ്ദിഖ്, മുകേഷ്, ഹിന്ദി താരമായ സുനില്‍ ഷെട്ടി, തമിഴ് താരമായ പ്രഭു എന്നിവരും അണിനിരക്കുന്നുണ്ട്.
2020ഓടെ ചിത്രം പുറത്തിറക്കാനാണ് പദ്ധതി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും.
https://www.facebook.com/ActorMohanlal/photos/a.367995736589462/2024031247652561/?type=3&theater
Discussion about this post