കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം 250ലേറെ കാര്‍ഷിക ആത്മഹത്യകള്‍ കര്‍ണാടകയില്‍ സംഭവിച്ചു. കാര്‍ഷിക ആത്മഹത്യകള്‍ തടയാന്‍ വേണ്ടി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ജെ.ഡി.എസ് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവ പാലിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുന്നില്ല.
അധികാരത്തില്‍ വന്നാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ എല്ലാ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളുമെന്ന് ജെ.ഡി.എസ് തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പറഞ്ഞിരുന്നു. ദേശിയ ബാങ്കുകളില്‍ നിന്നും എടുത്ത കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മുന്‍കൈ എടുത്തിരുന്നെങ്കില്‍ അതൊരു ആശ്വാസകരമായ നടപടിയാകുമെന്ന് കരിമ്പ് കര്‍ഷകരുടെ അസോസിയേഷന്റെ പ്രസിഡന്റ് കുരുബുര് ശാന്തകുമാര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തില്‍ നിന്നും രക്ഷപ്പെടാനായി എല്ലാ ദിവസവും നുണപ്രചരണമാണ് എച്ച്.ഡി.കുമാരസ്വാമി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ബാങ്കുകള്‍ കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ സഹകരിക്കുന്നില്ലായെന്ന് വാദമാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മുന്നോട്ട് വെക്കുന്നത്. കര്‍ഷകരുടെ ആത്മഹത്യയില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ആത്മഹത്യകള്‍ കുറയില്ലായെന്ന് കുരുബുര് ശാന്തകുമാര്‍ പറഞ്ഞു.
Discussion about this post