2018 എന്ന വര്‍ഷം സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കും ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച പദ്ധതിക്കും വേണ്ടി ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തിലൂടെ പറഞ്ഞു. രാജ്യത്തെ 95 ശതമാനം ജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ കിട്ടിയെന്ന കാര്യം ലോകം തന്നെ അംഗീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ഏകതാ പ്രതിമയുടെ നിര്‍മ്മാണം ഇന്ത്യ നടത്തിയതിനും ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് അവാര്‍ഡും ഇന്ത്യ നേടിയതിനും ലോകം 2018നെ നോക്കിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. മന് കീ ബാത്തിന്റെ 51ാം എപ്പിസോഡാണ് ഇന്ന് നടന്നത്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാനായി പോര്‍ട്ട് ബ്ലെയറിലേക്ക് മോദി പോകുന്നതായിരിക്കും. ഇതിന്റെ ഭാഗമായിട്ട് ആദ്യമായാണ് ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൂടാതെ 2019 എന്ന വര്‍ഷം മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികമാണെന്നും മോദി ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധിയുടെയും നെല്‍സണ്‍ മണ്ടേലയുടെയും പ്രവര്‍ത്തനങ്ങളെ മോദി മന് കീ ബാത്തിലൂടെ അനുസ്മരിച്ചു.
അതേസമയം രാഷ്ട്രത്തിന്റെ ഒരുമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കായി സര്‍ദാര്‍ പട്ടേല്‍ അവാര്‍ഡ് നല്‍കുമെന്നും മോദി അറിയിച്ചു.
ഇത് കൂടാതെ കുംഭ മേള നടക്കുന്ന വേളയില്‍ അവിടുത്തെ ശുചീകരണത്തിനുള്ള പ്രാധാന്യത്തെപ്പറ്റിയും മോദി സംസാരിച്ചു. ഭക്തിയുടെ ഒപ്പം ശുചിത്വവും നിലനിന്നാല്‍ അതിലൂടെ ഒരു നല്ല സന്ദേശമാണ് ഇന്ത്യയ്ക്ക് ലോകത്തിന് നല്കാന് സാധിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post