മലയാള സൂപ്പര്‍താരം മോഹന്‍ലാലും തമിഴകത്തെ സൂപ്പര്‍താരം സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രമായ ‘കാപ്പാന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പുതുവര്ഷദിനാരംഭത്തിലായിരുന്നു ലുക്ക് പുറത്ത് വിട്ടത്.
കെ.വി.ആനന്ദ് സംവിധാനം ചെയ്യുന്ന ‘കാപ്പാനി’ല്‍ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. അതേസമയം നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യയെത്തുന്നത്.
രജനിയുടെ ‘യന്തിരനും’ 2.0’യും വിജയിയുടെ ‘കത്തി’യും നിര്‍മ്മിച്ച ലൈക്ക പ്രോഡക്ഷന്‍സാണ് ‘കാപ്പാന്’ നിര്‍മ്മിച്ചത്. ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍, ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
മൊഹന്ലാല്, സൂര്യ എന്നിവര്‍ക്ക് പുറമെ ആര്യയും ചിത്രത്തിലുണ്ട്. കൂടാതെ സമുദ്രക്കനി, ബൊമന്‍ ഇറാനി, സയേഷാ സൈഗള്‍ എന്നിവരും ചിത്രത്തിലുണ്ട്.
Discussion about this post