പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഋഷികേശില്‍ ജലകായിക വിനോദങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത്. ജലകായിക വിനോദത്തിനെത്തുന്ന യുവജനങ്ങള്‍ മദ്യപാനം അടക്കമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് നദിയുടെ പവിത്രതയെ കളങ്കപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തിയത്.
ഋഷികേശിലെ ജലവിനോദങ്ങള്‍ ഉത്തരാഖണ്ഡിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.അനേകം ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന ഒരു മേഖയ കൂടിയാണി ഋഷികേശിലെ വിനോദസഞ്ചാരം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരം നല്കുന്ന പങ്കും ചെറുതല്ല. അതിനാല്‍ നിരോധനം ഏര്‍പ്പെടുത്തുന്നത് ഉത്തരാഖണ്ഡിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ വിനോദസഞ്ചാരത്തിന്റെ മറവില്‍ നടക്കുന്ന മയക്കുമരുന്നു കടത്തും നിയമം ലംഘിച്ചുകൊണ്ടുള്ള മദ്യ ഉപഭോഗവും അതിന്റെ ഫലമായി ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യം. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയും ശക്തമായ നടപടി എടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ പുണ്യ നഗരമായ കാശിയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നതിനും പ്രദേശത്തെ മുസ്ലീംപള്ളികള് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും എതിരെ വിഎച്ചപി രംഗത്തു വന്നിരുന്നു.
Discussion about this post