വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിലൂടെയും പാക്കിസ്ഥാന്റെ വിവധ ഭാഗങ്ങളില്‍ തീവ്രവാദം വളര്ത്തുന്നതിലൂടെയും ഇന്ത്യ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുകയാണെന്ന് പാക് സൈനിക മേധവി ജനറല്‍ റഹീല്‍ ഷെരീഫ്. പാക്കിസ്ഥാന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന കാര്യം ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. വെടിനിര്‍ത്തല്‍ ലംഘനങ്ങളും ബലൂചിസ്താനിലെ രക്തച്ചൊരിച്ചിലും,സംയുക്ത ഭരണത്തിലുള്ള കറാച്ചിയിലേയും പ്രശ്നങ്ങള്‍ ഇന്ത്യയുടെ ശത്രുതാ മനോഭാവം വ്യക്തമാക്കുന്നുവെന്ന് ഷെരീഫ പറഞ്ഞു.
സമാധാനത്തിനായി മറ്റു രാജ്യങ്ങളോട് സഹകരിക്കാന്‍ പാക്കിസ്ഥാന് തയ്യാറായതാണ്. എന്നാല്‍ രാജ്യത്തിന്റെ താത്പര്യങ്ങളും പരമാധികാരവും അതിനായി കൈവിടാന്‍ ഒരുക്കമല്ല. കാശ്മീര്‍ വിഷയത്തിലായാലും, തുറമുഖ വികസനത്തിലായാലും, പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിലായാലും രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കും. ചൈനാ-പാക്ക് സാമ്പത്തിക ഇടനാഴിക്കെതിരായ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post