പൃഥ്വീരാജ് നായകനായെത്തുന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായ ‘9’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വീരാജ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഏഴ് വയസ്സുള്ള മകനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന നിഗൂഢ ശക്തികളെ എതിര്‍ക്കുന്ന അച്ഛന്റെ കഥ പറയുന്ന ചിത്രത്തെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
സംവിധായകന് കമലിന്റെ മകന് ജനൂസ് മുഹമ്മദ് മജീദാണ് ‘9’ സംവിധാനം ചെയ്തിരിക്കുന്നത്. സോണി പിക്ചേഴ്സ് ടെലിവിഷനും പ്രഥ്വീരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘9’ നിര്‍മ്മിച്ചിരിക്കുന്നത്. ആഗോള സിനിമാ നിര്‍മ്മാതാക്കളായി സോണി പിക്ചേഴ്സ് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നത്.
ചിത്രത്തില്‍ പൃഥ്വീരാജിന് പുറമെ മമ്താ മോഹന്‍ദാസ്, ബാലതാരം ആലോക്, വമിഖാ ഗബ്ബി, പ്രകാശ് രാജ്, ശേഖര്‍ മേനോന് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീത് നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ചിത്രം ഫെബ്രുവിര ഏഴിന് പുറത്തിറങ്ങും.
https://www.facebook.com/PrithvirajSukumaran/videos/334586630470204/?__xts__[0]=68.ARBZvdwZRPl0MCAc7Y8iBDegO9IDXFluOFadShM_OYfffAA1FdbKWAPa5_JslFfEpMrRqX2qU0DSMcbufP2zflnSuRcC-f07FkZaXBJxoz41w8WWaxXSOaTGB–3j-JL52-THUfUDKXAhce8F8yHh9BfIMKOQb0Cp9_MP6LgaogGqYZ2ZrW_58vkax4I26fpSLYF2uG3CgSfZY4s9pyV4za0QIt7XSV9zKx4iSPgd41hJg870LY8ZYxIkymBf1YJWMn-niKtQx9wKltaFzbDhKea13zCMY9t7NYbcYfsjdhM_Gdpp2TZryhS-vQjg38A28bWR1Ls8_67O-BsNf9R6fsn576w7NeVz677iQ&__tn__=-R
Discussion about this post