രാജ്യത്ത് വിഭിന്ന ശേഷിയുള്ള കായിക താരങ്ങളാണ് അസാധ്യമായത് സാധ്യമാണെന്ന് തെളിയിക്കുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ പറഞ്ഞു. കായിക മത്സരങ്ങളുടെ പ്രചരണത്തിന് വേണ്ടി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി സംഘടിപ്പിക്കാറുള്ള ‘ഖാസ്ദാര് ക്രീഡ’ നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സച്ചിന്.
വിഭിന്ന ശേഷിയുള്ള കായിക താരങ്ങള്‍ക്ക് വലിയ കഴിവുകളുണ്ടെന്നും അവരുടെ ഒപ്പം സമയം ചിലവഴിക്കുമ്പോഴാണ് അത് മനസ്സിലാകുന്നതെന്നും സച്ചിന് പറഞ്ഞു. 1990കളില്‍ താന്‍ അന്ധരായ ക്രിക്കറ്റ് താരങ്ങളുടെ ഒപ്പം കളിച്ചിരുന്നുവെന്നും അന്ന് താന്‍ കണ്ണ് മൂടിക്കെട്ടിയായിരുന്നു കളിച്ചതെന്നും സച്ചിന് പറഞ്ഞു.
ഒരു വ്യക്തി തനിക്ക് കൈവശമുള്ള കഴിവിനെ പരിപോഷിപ്പിക്കണമെന്നും അതിലൂടെ പുരോഗതി നേടണമെന്നും അദ്ദേഹം പറഞ്ഞു. വിജയം കൈവരിക്കാന്‍ വേണ്ടി കഠിന പ്രയത്നം ആവശ്യമാണെന്നും എന്നാല്‍ കൂടി ചിലപ്പോള്‍ നമ്മള് പ്രതീക്ഷിക്കുന്ന ഫലം ലഭിച്ചേക്കില്ലെന്നും സച്ചിന് പറഞ്ഞു. കായിക മത്സരങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി നിതന്‍ ഗഡ്കരി ചെയ്യുന്ന പ്രവൃത്തിയെ സച്ചിന് അഭിനന്ദിച്ചു.
Discussion about this post