കുംഭമേളയുടെ ആദ്യദിനമായ ചൊവ്വാഴ്ച 2.25 കോടി ഭക്തര്‍ വന്നുവെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതൊരു പുതിയ റെക്കോഡാണെന്നും അദ്ദേഹം വ്യക്തമാക്കി. കുംഭ മേളയുടെ ആദ്യ ദിനം നല്ല രീതിയില്‍ കടന്ന് പോയതിന് അദ്ദേഹം സന്യാസിമാര്‍ക്കും മത നേതാക്കാന്മാര്ക്കും ഭക്തര്‍ക്കും നന്ദിയര്‍പ്പിച്ചു.
ഇത് കൂടാതെ മേളയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദിയര്‍പ്പിച്ചു. കുംഭ മേളയുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരും വരും ദിനങ്ങളിലും ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post