ത്രിപുരയില്‍ സിപിഎം ഭരണക്കാലത്തെ അഴിമതികള്‍ പുറത്ത് . ഇടത് സര്‍ക്കാരിന്റെ ഭരണക്കാലത്ത് അനുവദിച്ച 62,000 റേഷന്‍കാര്‍ഡുകള്‍ വ്യാജമാണെന്ന് സൂക്ഷ്മപരിശോധനയില്‍ കണ്ടെത്തി . ഇത് മൂലം പ്രതിമാസം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടായാതെന്നാണ് കണ്ടെത്തിയിരിക്കുന്നത് .
അധികാരത്തില്‍ ഏറിയ ബിജെപി സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി കടകളില്‍ ഇലക്ട്രോണിക് പെയിമെന്റ്റ് ഓഫ് സെയില്‍ മെഷീനും ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഇതുവഴി അതുവരെ നടന്നിരുന്ന അഴിമതികളുടെ കണക്കുകള്‍ പുറത്തേക്ക് വരികയായിരുന്നു .
മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ ഭരണക്കാലത്ത് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് വ്യാജ റേഷന്‍ കാര്‍ഡുകള്‍ പതിച്ചു നല്‍കുകയും ഇത്തരമൊരു അഴിമതിയില്‍ പ്രതിമാസം 5 കോടിയുടെ നഷ്ടവും സര്‍ക്കാരിനുണ്ടായി . ഉദ്യോഗസ്ഥരെ നിശബ്ദരാക്കി ഇടത് സര്‍ക്കാര്‍ അഴിമതി നടത്തുകയായിരുന്നുവെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി മനോജ് കാന്തി ദേബ് പ്രതികരിച്ചു .
ഇതുവരെ 62,000 വ്യാജകാര്‍ഡുകള്‍ പിടിച്ചെടുത്തിട്ടുണ്ട് . അര്‍ഹരായവരെ തഴഞ്ഞ് അനര്‍ഹരായ സിപിഎം നേതാക്കളും അണികളും പട്ടികയില്‍ കടന്നു കൂടിയതിനെക്കുറിച്ചുള്ള ഉന്നത തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു . ഇത്തരം കാര്‍ഡുകള്‍ വഴി കുറഞ്ഞ നിരക്കിലും , സൗജന്യമായും ലഭിക്കുന്ന സാധനങ്ങള്‍ മറിച്ച് വില്‍ക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത് .
Discussion about this post