ചൈനീസ് മൊബൈല്‍ കമ്പനിയായ വാവേയേ ( Huawei ) നിയന്ത്രിച്ച് ലോകരാജ്യങ്ങള്‍ . ചൈനയ്ക്ക് വേണ്ടി കമ്പനി ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നതാണ് വിവിധ രാജങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം . പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചൈനയ്ക്ക് നല്‍കാനുള്ള സാധ്യതയാണ് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് . ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് വാവേ ഫോണുകളുടെ സാങ്കേതിക വിദ്യയാണ് . 170 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് തങ്ങളുടെ വിപണി എന്നാണു കമ്പനിയുടെ അവകാശം എന്നാല്‍ കമ്പനിയ്ക്ക് അടുത്ത കാലങ്ങളായി വലിയ തിരിച്ചടിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത് .
വമ്പന്‍ രാജ്യങ്ങളില്‍ പലരും വാവേയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് . ഇതിനേക്കാള്‍ കാരണം വാവേ കമ്പനിയുടെ പശ്ചാത്തലം തന്നെയാണ് . സ്ഥാപകനായ റെന്‍ സെഗ്ഫി എണ്‍പതുകളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ എന്‍ജിനിയര്‍ ആയിരുന്നു . കമ്പനി മാനേജ്മെന്റ് തന്നെ അച്ചടക്കമുള്ള സൈനിക ശൈലിയിലാണ് പ്രവര്‍ത്തനം .
കമ്പനി നിര്‍മ്മിക്കുന്ന ഫോണുകളില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ആദ്യം എത്തിയത് അമേരിക്കയാണ് 2012 ല്‍ അഭ്യന്തര രഹസ്യാന്വേഷണ സമിതി വാവേയ്ക്ക് എതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതോടെ അമേരിക്കയില്‍ വിലക്കും നേരിടുകയായിരുന്നു . വാവേയുടെ ഉപകരണങ്ങള്‍ രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായും ഇത് രാജ്യ സുരക്ഷയ്ക്ക് തന്നെ വന്‍ വെല്ലുവിളിയാണ് എന്നുമായിരുന്നു സമിതി നല്കിയ റിപ്പോര്‍ട്ട് . ഇതിനു പുറകെ വ്യക്തികളും സ്ഥാപനങ്ങളും വാവേ ഉപേക്ഷിച്ചു . നിയമം ലംഘിച്ചതിന് കമ്പനിയ്ക്കെതിരെ നടപടികളും സ്വീകരിച്ചു .
അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം വാവേ സ്ഥാപകന്റെ മകളും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയുമായ മെംങ് വാങ്ഷൂവിനെ കനേഡിയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും . വാവയുടെ ഫൈവ് ജി സാങ്കേതിക വിദ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു . ഇതിനെ തുടര്‍ന്ന് ചൈനയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയും നിരവധി കനേഡിയന്‍ പൗരന്മാര് ചൈനയില്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു .
ജപ്പാന് , ന്യൂസിലാന്‍ഡ് , ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ എല്ലാം കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് . എന്നാല്‍ അതാത് രാജ്യങ്ങളുടെ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത് .
Discussion about this post