നടി പ്രിയാ പ്രകാശ് വാര്യറുടെ കണ്ണിറുക്കല്‍ ഏറ്റെടുത്ത് തെലുങ്ക് സിനിമാ ലോകവും. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനാണ് പ്രിയയുടെ കണ്ണിറുക്കല്‍ വീണ്ടും ചെയ്തത്. പ്രിയാ പ്രകാശ് വാര്യര്‍ നായികയാത്തെുന്ന ചിത്രമായ ‘ഒരു അഡാര്‍ ലൗ’വിന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടി നടന്ന പരിപാടിക്കിടെയാണ് അല്ലു അര്‍ജുന്‍ കണ്ണിറുക്കിയത്.
ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രിയയടക്കമുള്ള ചിത്രത്തിന്റെ അഭിനേതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരും സ്റ്റേജില്‍ നില്‍ക്കുന്ന വേളയിലായിരുന്നു അല്ലു അര്‍ജുന്‍ കണ്ണിറുക്കിയത്.
‘ഒരു അഡാര്‍ ലൗ’വിന്റെ ഒരു ഗാനരംഗത്തിലായിരുന്നു പ്രിയാ പ്രകാശ് വാര്യര്‍ കണ്ണിറുക്കിയത്. ഇത് രാജ്യമെമ്പാടും വൈറലായിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രം ഈ വര്‍ഷം പുറത്തിറങ്ങും.
https://twitter.com/AryanSurya6/status/1088129155835715584
Discussion about this post