തമിഴ്നാട്ടിലെ ഒരു മദ്യഷാപ്പില്‍ നിന്ന് നടി നയന്‍താര ബിയര്‍ വാങ്ങിമടങ്ങുന്ന ചിത്രത്തിന്റെ മൊബൈല്‍ വീഡിയോ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. വീഡിയൊയുടെ പശ്ചാത്തലം വ്യക്തമായില്ലെങ്കിലും ദൃശ്യം ഒറിജിനലെന്ന രീതിയില്‍ ഗോസിപ്പുകള്‍ പ്രചരിച്ചു.
എന്നാല്‍ ഈ വീഡിയൊ നാനും റൗഡി താന്‍ എന്ന ധനുഷ് ചിത്രത്തിലേതാണെന്നാണ് റിപ്പോര്‍ട്ട്, ചിത്രത്തിന്റെ പ്രചരണത്തിന് സിനിമ അണിയറക്കാര്‍ തന്നെ പുറത്ത് വിട്ടതാണ് വീഡിയൊ എന്നും പ്രചരണമുണ്ട്. ധനുഷിന്റെ നിര്‍മ്മാണകമ്പനിയായ വണ്ടര്‍ ബാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്.
വീഡിയൊ കാണുക
Discussion about this post