ബോളിവുഡ് നടി ഇഷ കോപ്പികര്‍ ബി.ജെ.പിയിലേക്ക്. ബി.ജെ.പിയുടെ വനിതാ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റായും ഇഷാ കൊപ്പികര് ചുമതലേറ്റു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു ഇഷാ കോപ്പികര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
രാജ്യത്തെ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും തനിക്ക് ഈ അവസരം നല്കിയ എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഇഷാ കോപ്പികര്‍ പറഞ്ഞു. പാര്‍ട്ടി തനിക്ക് നല്കിയ ചുമതല നിറവേറ്റാന്‍ പരമാവധി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
2000ല്‍ ഋതിക് റോഷന് നായകനായ ‘ഫിസ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാ കോപ്പികര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തെലുങ്ക്, കന്നഡ, മറാത്തി ഭാഷാ ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.
Discussion about this post