പാക്കിസ്ഥാനിലെ ആദ്യ വനിതാ ജഡ്ജായി ഷഹദാദ്കൊട്ട് സ്വദേശിനി സുമന് കുമാരി. പാക് വംശജയായ സുമന് ഹൈദ്രബാദില്‍ നിന്നും എല്‍.എല്‍ ബി.യും കറാച്ചിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് .
രണ്ട് ശതമാനം മാത്രം ഹിന്ദു വിശ്വാസികളുള്ള പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു ജഡ്ജല്ല സുമന് . 2005 മുതല്‍ 2007 വരെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ച റാണ ഭഗവാന്ദാസാണ് പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു ജഡ്ജി .
സുമന് തന്റെ സ്വന്തം ജില്ലയില്‍ തന്നെയാണ് നിയമനം ലഭിച്ചിരിക്കുന്നത് . ഇവിടെയുള്ള പാവങ്ങള്‍ക്ക് നിയമ സഹായം നല്‍കാനാണ് സുമന്റെ ആഗ്രഹമെന്ന് പിതാവ് പവന് കുമാര്‍ ബോഥന് പറയുന്നു . വളരെ വെല്ലുവിളിയേറിയ ഒരു ജോലിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിലും കഠിനാധ്വാനം കൊണ്ടും സത്യസന്ധതകൊണ്ടും അവള്‍ക്ക് മുന്നേറാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പവന് പറയുന്നു .
Discussion about this post