ക്രിക്കറ്റില്‍ 200 ഏകദിന മത്സരങ്ങളില്‍ മത്സരിച്ച ആദ്യ വനിത എന്ന ബഹുമതി ഇന്ത്യന്‍ താരമായ മിഥാലി രാജിന് സ്വന്തം. ന്യൂസിലാന്‍ഡുമായി മത്സരിച്ച മൂന്നാമത്തെ ഏകദിനത്തിലാണ് മിഥാലി 200 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്. റെക്കോഡ് നേടിയ സന്തോഷം മറ്റ് താരങ്ങളോടൊപ്പം കേക്ക് മുറിച്ചാണ് മിഥാലി ആഘോഷിച്ചത്.
ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ ക്രിക്കറ്ററും മിഥാലിയാണ്. 6,622 റണ്‍സാണ് മിഥാലി നേടിയത്. ശരാശരി റണ്‍ റേറ്റ് 51.33 ആണ്. 7 സെഞ്ചുറികളും മിഥാലി നേടിയിട്ടുണ്ട്.
എന്നാല്‍ 200ാം ഏകദിനത്തില്‍ വലിയ നേട്ടം മിഥാലിക്ക് നേടാനായില്ല. 28 പന്തുകളില്‍ നിന്നും 9 റണ്‍സാണ് മിഥാലി നേടിയത്. മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തുകയുമുണ്ടായി.
1999ലായിരുന്നു മിഥാലി ഇന്ത്യയ്്ക്ക് വേണ്ടി ആദ്യമായി കളിച്ചത്. പത്ത് ടെസ്റ്റ് മാച്ചുകളും 85 ട്വന്റി20 മത്സരങ്ങളുമാണ് മിഥാലി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്.
വനിതാ താരങ്ങള്‍ക്കിടയില്‍ ഏറ്റവും നീളമേറിയ കരയിറാണ് മിഥാലിക്കുള്ളത്. അതേസമയം എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കുമിടയില്‍ മിഥാലിക്ക് നാലാമത്തെ നീളം കൂടിയ കരിയറാണുള്ളത്. മിഥാലിക്ക് മുന്നില്‍ നില്‍ക്കുന്നത് സച്ചിന് ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, ജാവേദ് മിയാന്ദദുമാണ്.
Congratulations on No.200 Skipper – @M_Raj03 #TeamIndia 😎👌 pic.twitter.com/oxCWRp4qGO
— BCCI Women (@BCCIWomen) February 1, 2019
Discussion about this post