ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായ ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. മൂന്നാം വാരത്തിലും ചിത്രം റെക്കോഡുകള്‍ തകര്‍ക്കുകയാണ്.
2018ല്‍ ബോളിവുഡില്‍ വലിയ ഹിറ്റായ ചിത്രങ്ങളുടെ റെക്കോഡുകള്‍ ‘ഉറി’ ഭേദിച്ചു. ‘സഞ്ജു’, ‘പത്മാവത്’, ‘സിംബ’ എന്നീ ചിത്രങ്ങളുടെ റെക്കോഡുകള്‍ ‘ഉറി’ മറികടന്നു. മൂന്നാം വാരത്തില്‍ മാത്രം ‘ഉറി’ നേടിയത് 35 കോടി രൂപയാണ്. സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം ‘സഞ്ജു’ മൂന്നാം വാരത്തില്‍ നേടിയത് 31.62 കോടി രൂപയാണ്. ‘പത്മാവത്’ മൂന്നാം വാരത്തില്‍ 31.75 കോടി രൂപയും ‘സിംബ’ മൂന്നാം വാരത്തില്‍ 20.06 കോടിയുമാണ് നേടിയത്.
മൊത്തം കളക്ഷന്റെ കാര്യത്തില്‍ ‘ഉറി’ 167 കോടി രൂപയാണ് നേടിയത്. ചിത്രത്തിന് നിരൂപകരുടെ പക്കല്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
Discussion about this post