വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി.
താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്ക്കാന് ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല’. ലാല്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
തിരുവനന്തപുരം സീറ്റിലേക്ക് മാഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ മത്സരിക്കുന്നതില്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത് എന്നാണ് എം.ടി രമേശ് ചോദിച്ചത് ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍ രംഗത്ത് വന്നത്.
വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ മത്സരിക്കാന്‍ താല്പര്യം അറിയിച്ചിട്ടില്ലെന്നാണ് ബിജെപി കേന്ദ്രങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ താല്പര്യമുണ്ടെങ്കില് മത്സരിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. അതേസമയം ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് സമര്‍ദ്ദം ചെലുത്തുന്നുവെന്ന മാധ്യമപ്രചരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ മിക്കവയും മാധ്യമസൃഷ്ടികളാണെന്നാണ് വിലയിരുത്തല്‍
Discussion about this post