ലോക്സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്താന്‍ യു.കെയില്‍ നിന്നും 5,000 പേരാണ് വരുന്നത്. ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്താന്‍ സ്വയം താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് വരുന്ന വളന്റിയര്‍മാരാണ് ഇവര്‍. ഇവരുടെ കൂട്ടത്തില്‍ ഡോക്ടര്‍മാരും, ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, അഭിഭാഷകരുമുള്പ്പെടും. ഇന്ത്യയിലേക്ക് വരുന്നതിനും പ്രചരണം നടത്തുന്നതിനുമുള്ള ചിലവ് ഇവര്‍ സ്വയമാണ് വഹിക്കുന്നത്.
ഹിന്ദു സ്വയംസേവക് സംഘത്തിലെ (എച്ച്.എസ്.എസ്) പ്രവര്‍ത്തകര്‍ വളരെയധികമുള്ള പ്രദേശമാണ് ബ്രിട്ടന്. യു.കെയില്‍ നിന്നും ബി.ജെ.പിയെ പിന്തുണയ്ക്കുന്നവര്‍ 2014 ലോക്സഭാ തിരഞ്ഞെടുപ്പിലും ഇന്ത്യയില്‍ വന്ന് പ്രചരണം നടത്തിയിരുന്നു. യു.കെയിലുള്ള ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി (ഒ.എഫ്.ബി.ജെ.പി) നല്കുന്ന പിന്തുണ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ വര്‍ധിക്കാനാണ് സാധ്യത.
ഇന്ത്യയിലേക്ക് വരാന്‍ സാധിക്കാത്തവര്‍ യു.കെയില്‍ ഇരുന്നു കൊണ്ട് തന്നെ ഫോണ്‍ കോളുകളും സമൂഹ മാധ്യമങ്ങളും വഴഇ പ്രചരണം നടത്തും. ബി.ജെ.പി ദുര്‍ബ്ബലമായ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക.
https://braveindianews.com/04/02/197942.php
‘മോദി മിഷന് 2019’ എന്നതിന് വേണ്ടി പരിശീലനം കഴിഞ്ഞ ഡിസംബറില്‍ നല്‍കിയെന്ന് ഒ.എഫ്.ബി.ജെ.പിയുടെ കൊ-ഓര്‍ഡിനേറ്റര്‍ സുരേഷ് മങ്കളഗിരി വ്യക്തമാക്കി.
യു.കെയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നും ബി.ജെ.പിയുടെ പ്രചരണം നടത്താന്‍ വളന്റിയര്‍മാര്‍ ഇന്ത്യയിലേക്ക് വരുന്നതായിരിക്കും.
Discussion about this post