ഐ.സി.സി പുറത്ത് വിട്ട ക്രിക്കറ്റ് ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീം രണ്ടാം സ്ഥാനത്ത്. ഇത് കൂടാതെ ബൗളിംഗ് താരങ്ങളുടെയും ബാറ്റ്‌സ്മാന്മാരുടെയും പട്ടികയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്.
ഇന്ത്യയ്ക്ക് നിലവില്‍ 122 പോയിന്റാണുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയും ന്യൂസിലാന്‍ഡിനെതിരെയുമുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ നേടിയ വിജയം റാങ്കിങ്ങില്‍ കയറി വരാന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇംഗ്ലണ്ടിന്റെ ടീമാണ്. 126 പോയിന്റുകളാണ് ഇംഗ്ലണ്ടിനുള്ളത്.
ബൗളിംഗ് താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് അഫ്ഗാനിസ്ഥാന്റെ ലെഗ് സ്പിന്നര്‍ റാഷിദ് ഖാനാണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ന്യൂസിലാന്‍ഡിന്റെ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ്. ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വിജയം കൈവരിക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ട്രെന്റ് ബോള്‍ട്ടായിരുന്നു.
ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ ആറാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് എത്തി. ഭുവനേശ്വര്‍ കുമാര്‍ 17ാം സ്ഥാനത്താണുള്ളത്.
അതേസമയം ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് വിരാട് കോഹ്ലിയാണ്. മഹേന്ദ്ര സിംഗ് ധോണിയാകട്ടെ 20ാം സ്ഥാനത്ത് നിന്നും 17ാം സ്ഥാനത്തേക്കെത്തി. കേദാര്‍ ജാദവ് 43ാം സ്ഥാനത്ത് നിന്നും 35ാം സ്ഥാനത്തേക്ക് കയറി.
ടീം റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ദക്ഷിണാഫ്രിക്കയും നാലാം സ്ഥാനത്ത് നില്‍ക്കുന്നത് ന്യൂസിലാന്‍ഡുമാണ്.
Discussion about this post