ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ പാര്‍ട്ടി എം.എല്‍.എ യായ അല്‍ക ലാംബ . തന്നെ അവഗണിക്കുന്നത്തിന്റെ ഭാഗമായിട്ടാണ് ട്വിറ്റെറില്‍ കെജ്രിവാള് അണ്‍ഫോളോ ചെയ്തതും , വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും തന്നെ പുറത്താക്കിയാതെന്നും അല്‍ക പറയുന്നു .
വിഷയത്തില്‍ എ.എ.പി നിലപാട് വ്യക്തമാക്കണമെന്നും അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാനാണ് തന്റെ തീരുമാനമെന്നും അവര്‍ നേതൃത്വത്തെ അറിയിച്ചു . ഡിസംബറില്‍ എ.എ.പി തന്നോട് രാജി ആവശ്യപ്പെട്ടതായിട്ടു ലാംബ പ്രസ്താവന നടത്തിയിരുന്നു .
നേതൃത്വത്തോട് അല്‍ക തന്റെ എതിര്‍പ്പ് വ്യക്തമാക്കിയതിന് പിന്നാലെ പാര്‍ട്ടി വക്താവ് പാര്‍ട്ടിയുടെ നയം വ്യക്തമാക്കി . “എ.എ.പി യ്ക്ക് അല്‍ക ലാംബയെ പുറത്താക്കാന്‍ ഉദ്ദേശമില്ല . അവരാണ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകുവാന്‍ ശ്രമിക്കുന്നത് . അതിനായിട്ടുള്ള ന്യായങ്ങള്‍ കണ്ടെത്തുന്നത് അവര്‍ തന്നെയാണ് . പാര്‍ട്ടിയ്ക്ക് ഒരാളെ സസ്പെന്റ് ചെയ്യാന്‍ എളുപ്പമാണ് എന്നാല്‍ ഇത്തരത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ടയാള്‍ തെറ്റ് തിരുത്തി എന്ന് കണ്ടാല്‍ അവരെ പാര്‍ട്ടി തിരിച്ചെടുക്കാറുമുണ്ട് . ഏത് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാലും അതിന്റേതായ അടക്കവും ഔചിത്യവും പാലിക്കേണ്ടതായിട്ടുണ്ടെന്ന് എ.എ.പി വ്യക്തമാക്കി . ട്വിറ്റെറില്‍ നിന്നും അണ് ഫോളോ ചെയ്യുന്നത് കെജ്രിവാളിന്റെ വ്യക്തിപരമായ കാര്യമാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു .
Discussion about this post