രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കമ്മ്യൂണിസ്റ്റ് ഭരണം നിലവിലുള്ള ലോകത്തെ രാജ്യങ്ങളിലൊന്നായ വെനെസ്വേലയില്‍ സാമ്പത്തിക തൊഴില്‍ മേഖല ഭയാനകമായ അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പണപ്പെരുപ്പം 1,00,00,000 ശതമാനമായി വര്‍ധിച്ചേക്കാമെന്ന് ഐ.എം.എഫ് വിലയിരുത്തല്‍. എല്ലാ 19 ദിവസത്തിനുള്ളില്‍ വിപണിയില്‍ സാധനങ്ങളുടെ വില ഇരട്ടിയാകുന്നുണ്ട്. കറന്‍സിയുടെ കാര്യത്തില്‍ 637 വെനെസ്വേലന്‍ ബൊളിവാറാണ് ഒരു അമേരിക്കന്‍ ഡോളറിന് തുല്യം. രാജ്യത്തെ മിനിമം വേതന സംഖ്യ 2018 സെപ്റ്റംബറില്‍ നിന്നും 34 മടങ്ങ് വര്‍ധിപ്പിക്കേണ്ടി വന്നു സര്‍ക്കാരിന്. കഴിഞ്ഞ ദിവസം അമേരിക്കന്‍ സമ്രാജത്വത്തിനെതിരെ വെനിസ്വേല നടത്തുന്ന പോരാട്ടങ്ങളെ പ്രകീര്‍ത്തിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ പക്വതയില്ലാത്ത ഭരണകൂടത്തിന്റെ നയങ്ങള്‍ ജനങ്ങളെ വല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തൊഴിലില്ലായ്മയും, സാമ്പത്തീക പ്രതിസന്ധിയും ഭീതിദമായി വര്‍ധിച്ചു. ക്രമസമാധാനനിലയും വഷളായി. ഇതിനിടയിലും കടുത്ത പിടിവാശിയുമായി പ്രസിഡന്റ് നികോളാസ് മഡുറൊ മുന്നോട്ട് പോവുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ സൈന്യത്തിന്റെ പിന്തുണയുള്ള നികോളാസ് മഡുറൊ അടുത്തെങ്ങും തന്റെ നിലപാട് മാറ്റാന്‍ സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
വെനെസ്വേലയില്‍ വിദേശ സഹായവും തള്ളി മഡുറൊ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു കൊളംബിയന്‍ അതിര്‍ത്തി വഴി ലഭിക്കാവുന്ന വിദേശ സഹായമാണ് മഡുറൊ വേണ്ടായെന്ന് വെച്ചിരിക്കുന്നത്. വെനെസ്വേലയില്‍ റ്റിയേന്ഡിടാസ് പാലത്തില്‍ മഡുറൊയുടെ സൈന്യം വലിയ കണ്ടെയ്നറുകളുപയോഗിച്ച് റോഡ് തടഞ്ഞിരിക്കുന്നതിന്റെ ചിത്രം യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
The Venezuelan people desperately need humanitarian aid. The U.S. & other countries are trying to help, but #Venezuela’s military under Maduro's orders is blocking aid with trucks and shipping tankers. The Maduro regime must LET THE AID REACH THE STARVING PEOPLE. #EstamosUnidosVE pic.twitter.com/L4ysYJaM6H
— Secretary Pompeo (@SecPompeo) February 6, 2019
വിദേശ സഹായം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ച് പ്രതിപക്ഷ നേതാവും സ്വയം പ്രസിഡന്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ജുവാന്‍ ഗൈഡോയും രംഗത്തുണ്ട്. ജുവാനെ യു.എസും കാനഡയും മറ്റ് ചില രാജ്യങ്ങളും വെനെസ്വേലയുടെ പ്രസിഡന്റായി അംഗീകരിച്ചിട്ടുണ്ട്. അതേസമയം റഷ്യയും ചൈനയും മഡുറൊയെത്തന്നെയാണ് പ്രസിഡന്റായി കണക്കാക്കുന്നത്.
അടുത്തിടെ സര്‍ക്കാരിനോട് കൂറ് പുലര്‍ത്തിയതിന് 16,000ത്തിലധികം സൈനികര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇത് കൂടാതെ മുതിര്‍ന്ന സൈനിക നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രസിഡന്റിനുള്ള പിന്തുണ അറിയിച്ചിട്ടുമുണ്ട്. നിലവില്‍ വെനെസ്വേലയില്‍ നിന്നും യു.എസ് നയതന്ത്രജ്ഞരോട് തിരികെ പോകാനും മഡുറൊ ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായി മുന്നോട്ട് വരുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ അത് എത്രത്തോളം സുതാര്യമാണെന്ന ചോദ്യവും പലരും ഉന്നയിക്കുന്നു.
Discussion about this post