തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാതെ നടന് മോഹന്‍ലാല്‍. കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ പരിപാടിക്കെത്തിയ മോഹന്‍ലാലിനോട് മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം ചോദിച്ചെങ്കിലും ലാല്‍ വീണില്ല. നോ നോ ഇവിടെ വെച്ച് വേണ്ട എന്ന് പറഞ്ഞ് മോഹന്‍ലാല്‍ നടന്നുനീങ്ങുകയായിരുന്നു.
മാറിനില്ക്കൂവെന്ന് പറഞ്ഞ് ലാലിനൊപ്പമുള്ളവര് മാധ്യമപ്രവര്‍ത്തകരെ മാറ്റി. തുടര്‍ന്ന് മോഹന്‍ലാല്‍ തിടുക്കത്തില്‍ നടന്നുപോകുകയായിരുന്നു.
രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പേര് മാധ്യമങ്ങള്‍ സജീവമായി ഉയര്‍ത്തുന്നുണ്ട്. ലാല്‍ മത്സരിക്കില്ല എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കില്ഞ സ്ഥാനാര്‍ത്ഥിയാക്കുമെന്നും, ഇപ്പോള്‍ ഇത്തരമൊരു കാര്യം മുന്നിലില്ലെന്നും ആണ് ബിജെപിയുടെയും പ്രതികരണം.
Discussion about this post