ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ നല്‍കിയെന്ന പരാതിയില്‍ കുഞ്ഞനന്തനെ പിന്തുണച്ച് പിണറായി സര്‍ക്കാര്‍. കുഞ്ഞനന്തന് യാതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. കുഞ്ഞനന്തന് ഒരു പ്രശ്നക്കാരനവ്വെന്നും കുഞ്ഞനന്തനെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. പരോള്‍ നല്‍കിയത് ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണെന്നും രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കുഞ്ഞനന്തന് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഇതില്‍ പോലീസ് വഴി നോട്ടീസയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് വഴിയാണ് നോട്ടീസയ്ക്കാന്‍ നിര്‍ദ്ദേശം. വഴിവിട്ട് പരോള്‍ നല്കുന്നുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണവും ചോദിച്ചിട്ടുണ്ട്. കെ.കെ.രമ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി മാസം 21ലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post