പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സര്‍വ്വകക്ഷി യോഗം നടന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് നിലപാടിനെ സര്‍വ്വകക്ഷി യോഗം ശക്തമായി അപലപിച്ചു. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ഒപ്പം രാജ്യം മുഴുവനുണ്ടെന്നും യോഗം പ്രമേയം പാസാക്കി.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അതിര്‍ത്തിയുടെ അപ്പുറത്ത് നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദശകമായി അതിര്‍ത്തിയുടെ അപ്പുറത്ത് നിന്നും ഭീകരാക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ഇന്ത്യ ശക്തമായി തന്നെയാണ് നേരിട്ടത്. അതിര്ത്തിയ്പ്പുറത്ത് നിന്നും ലഭിക്കുന്ന പിന്തുണയെ ശക്തമായ ഭാഷയില്‍ ഇന്ത്യ അപലപിച്ചു.
അതേസമയം ഭീകരവാദത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനോടൊപ്പം നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയധികം സുരക്ഷാ സൈനികര്‍ ഒറ്റയടിക്ക് കൊല്ലപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എല്ലാ ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ അധ്യക്ഷന്മാരെ വിളിച്ച് ചേര്‍ത്തുകൊണ്ട് ഒരു യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post