വാഷിംഗ്ടണ്‍: ലഷ്കറെ തയിബ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന് നടപടിയെടുക്കുന്നില്ലെന്നും ഇതിന് ഇരയാകുന്നത് ഇന്ത്യയാണെന്നും അമേരിക്ക. പാക്ക് സര്‍ക്കാരിന്റെ ഉദാസീനത മൂലം ലഷ്കറെ തൊയിബ പോലുള്ള സംഘടനകള്‍ പാക്കിസ്ഥാനില്‍ സ്രജീവമാണെന്നും യുഎസ് ഭീകരവാദവുമായി ബന്ധപ്പെട്ട 2014ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
പാക്കിസ്ഥാന് തന്നെ ഇത്തരം ഭീകര സംഘടനകളുടെ ചെയ്തികള്‍ക്ക് ഇരയായപ്പോള്‍ തെഹ്രിഖ് താലിബാന് പാക്കിസ്ഥാന് പോലുള്ള ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശനമായ സൈനിക നടപടി സ്വീകരിച്ചെന്നും യുഎസ് പറയുന്നു. 2008ലെ മുംബൈ ആക്രമണത്തിനു പിന്നലെ ശക്തിയായ ലഷ്കറെ തൊയിബക്കെതിരെ പാക്കിസ്ഥാന് നടപടി സ്വീകരിക്കാത്തത് ഇതിന്റെ ഭാഗമാണ്. ജമ്മു കശ്മീരില്‍ ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പാക്ക് സഹായമുണ്ടെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ ഈ പശ്ചാത്തലത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണവും പാക്ക് സഹായം ലഭിക്കുന്ന ഭീകര സംഘടനകള്‍ നടത്തിയതാണെന്നാണ് ഇന്ത്യയുടെ ആരോപണമെന്നും യുഎസ് റിപ്പോര്‍ട്ട് പറയുന്നു. പാക്കിസ്ഥാനോട് പലപ്പോഴും നയതന്ത്രതലത്തില്‍ മൃദുസമീപനം സ്വീകരിക്കാറുള്ള യുഎസിന്റെ പാക്ക് വിരുദ്ധ റിപ്പോര്‍ട്ട് അത് കൊണ്ട് തന്നെ ശ്രദ്ധേയമാണ്.
Discussion about this post