കായികരംഗത്തെ ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന ‘യുവ’എന്ന സംഘടനയ്ക്കാണ് മികച്ച കായിക കൂട്ടായ്മയ്ക്കുള്ള പുരസകാരം ലഭിച്ചത്. ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ച് ആണ് മികച്ച പുരുഷ താരം.രണ്ട് ഗ്രാന്‍സലാം നേട്ടം സ്വന്തമാക്കിയതാണ് ദ്യോക്കോവിച്ചിന് ലോറസ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്..ഫുട്ബോള്‍ താരങ്ങളായ ലൂക്കാ മോഡ്രിച്ചിനേയും കിലിയന്‍ എംബാപ്പെയെയും മറികടന്നാണ് നേട്ടം.നേടിയത്.
അമേരിക്കയില്‍ നിന്നുള്ള ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ് മികച്ച വനിത താരമായി. കരിയറിലെ 80-ാംത് പിജിഎ ടൂര്‍ണമെന്റില്‍ ചാമ്പ്യനായി സ്വപ്നതുല്യ തിരിച്ചുവരവ് നടത്തിയ ടൈഗര്‍ വുഡ്സിനാണ് മികച്ച തിരിച്ചു വരവിനുള്ള പുരസ്കാരം ലഭിച്ചത്.
Discussion about this post